Advertisement

ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു; ആഗ്രയില്‍ 46.9 ഡിഗ്രി ചൂട്

May 18, 2024
2 minutes Read
temperature above 46 degree in North India

ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 46.9 ഡിഗ്രി താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറില്‍ 46.4 ഡിഗ്രി യും ഡല്‍ഹിയില്‍ 46.2 ഡിഗ്രി യുമായിരുന്നു ഇന്നലത്തെ താപനില. മധ്യപ്രദേശിലെ ഗോളിയോറില്‍ 44.9 ഡിഗ്രി ചൂടും രേഖപ്പെടുത്തി. ( temperature above 46 degree in North India)

എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കടുത്ത ചൂടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മെയ് ഇന്ന് മുതല്‍ മെയ് 20 വരെ താപതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയില്‍ നിന്നും 4.5 ഡിഗ്രി മുതല്‍ 6.4 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിഹാറില്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് ദിവസത്തേക്ക് ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാര്‍ഖണ്ഡിലും ഒഡിഷയിലും താപനില ഉയര്‍ന്നേക്കാമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ചയ്ക്ക് ശേഷം ചൂട് നേരിയ തോതില്‍ കുറയാനും സാധ്യതയുണ്ട്.

Story Highlights : temperature above 46 degree in North India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top