Advertisement

ഗുഡ്‌സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയ സംഭവം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് റെയിൽവേ

May 19, 2024
2 minutes Read

തെറ്റായ ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ. സംഭവിച്ചത് സാധാരണ ചെയ്യുന്ന കാര്യമാണെന്ന് റെയിൽവേ. ലോക്കോ പൈലറ്റിനെതിരെ നടപടി സാധ്യതയില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

പുലർച്ചെ രണ്ടു മണിക്കാണ് ട്രെയിൻ ഇവിടെയെത്തിയെന്നാണ് വിവരം. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത്. മൂന്നാമത്തെ പ്ലാറ്റ് ഫോം വഴിയാണ് ഇപ്പോൾ ഷൊർണ്ണൂർ ഭാഗത്തേക്ക് പോകാനുള്ള എല്ലാ ട്രെയിനുകളും പോകുന്നത്. സിഗ്നൽ നൽകിയിൽ വീഴ്ചയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.

Read Also: കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി

ട്രെയിൻ വന്ന സമയം തെറ്റായ സിഗ്‌നൽ ലോക്കോ പൈലറ്റിന് നൽകുകയായിരുന്നു. തുടർന്ന് പാസഞ്ചർ ട്രെയിൻ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഡ്യൂട്ടിക്കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ഇറങ്ങിപോവുകയും ചെയ്തു.

Story Highlights : Railway reacts in Goods train stopped on the wrong track 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top