ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു; ഡൽഹിയിൽ റെഡ് അലേർട്ട്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു. ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 46° ക്ക് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ( red alert declared in delhi due to high temperature )
ഉഷ്ണ തരംഗത്തിൽ വെന്തുരുകുക്കയാണ് ഉത്തരേന്ത്യ. ജനജീവിതത്തെ ദുസ്സഹമാക്കുന്നതാണ് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ചൂട് ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ. താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.
ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlights : red alert declared in delhi due to high temperature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here