Advertisement

‘ഇരകളായവർക്ക് നൽകിയത് 6 ലക്ഷം രൂപ വരെ’; പ്രതി സാബിത്ത് നാസർ കുറ്റംസമ്മതിച്ചതായി പൊലീസ്

May 20, 2024
1 minute Read
sabith nazer confesss crime

അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസർ കുറ്റംസമ്മതിച്ചതായി പൊലീസ്. പാലക്കാട് തിരുനെല്ലി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഷെമിറിനെ തേടി പാലക്കാട് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരകളായവർക്ക് നൽകിയത് 6 ലക്ഷം രൂപ വരെയാണ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. ( sabith nazer confesss crime )

അവയവ കടത്തിനായി പ്രതി സബിത് നാസർ 20 പേരെയാണ് ഇറാനിൽ എത്തിച്ചത്. ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. ബാക്കിയുള്ളവർ 19 ഉത്തരേന്ത്യക്കാരാണ്. തൃശ്ശൂർ സ്വദേശിയായ സബിത്ത് ഇറാനിലേക്കാണ് അവയവ കടത്തിനായി ആളുകളെ എത്തിച്ചിരുന്നത്. ഏറ്റവും ഒടുവിൽ 20 പേരെ വൃക്ക നൽകുന്നതിനായി എത്തിച്ചെന്നാണ് മൊഴി. ഇതിൽ ഒരു പാലക്കാട് സ്വദേശിയും 19 ഉത്തരേന്ത്യക്കാരും ഉൾപ്പെടുന്നു. പാലക്കാട് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സാബിത്തിനെ പൊലീസ് പിടികൂടിയത് എന്നും സൂചനയുണ്ട്. കൂടുതലും സ്ത്രീകളാണ് സബിത്തിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളത്.

കേരളത്തിൽ അവയവ മാഫിയയുടെ നെറ്റ്വർക്ക് വളരെ ശക്തമാണെന്നും ഇത്തരക്കാരെ പിടിച്ചു കെട്ടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൂടുതൽ പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Story Highlights : sabith nazer confesss crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top