ജഗന്നാഥ ഭഗവാൻ മോദി ഭക്തനാണെന്ന പരാമർശം നാക്കുപിഴ; 3 ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ് സമ്പിത് പത്ര

ജഗന്നാഥ ഭഗവാൻ മോദി ഭക്തനാണെന്ന പരാമർശം നാക്കുപിഴയെന്ന് ബിജെപി നേതാവ് സമ്പിത് പത്ര. പറ്റിയ പിഴവിനു പ്രായശ്ചിത്തമായി മൂന്ന് ദിവസം ഉപവാസം അനുഷ്ഠിക്കുമെന്നും സമ്പിത് പത്ര പറഞ്ഞു. ഇന്നലെ ഒഡീഷയിലെ പുരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സമ്പിത് പത്രയുടെ പരാമർശം. ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങളുയർന്നു. ഇതോടെയാണ് വിശദീകരണവുമായി സമ്പിത് പത്ര രംഗത്തുവന്നത്.
മോദിയ്ക്ക് ജഗന്നാഥ ഭഗവാനോടുള്ള വിശ്വാസത്തെപ്പറ്റി പറയാനായിരുന്നു ശ്രമം. പക്ഷേ, അത് ഇങ്ങനെയായിപ്പോയി എൻ അദ്ദേഹം പറഞ്ഞു. തിരക്കും ഒച്ചയും ചൂടും കാരണം വലഞ്ഞിരിക്കെയാണ് ഒരു ചാനൽ ബൈറ്റെടുക്കാൻ വന്നത്. അങ്ങനെ പറഞ്ഞപ്പോൾ തിരിഞ്ഞുപോയി. ഒരു ദൈവം മനുഷ്യൻ്റെ ഭക്തനാണെന്ന് ബോധമുള്ള ആരും പറയില്ല എന്നും സമ്പിത് പത്ര വിശദീകരിച്ചു.
Story Highlights: BJP Leader Sambit Patra Upvaas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here