സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; വലിയ തീഗോളമായിരുന്നെന്ന് പരുക്കേറ്റ ആമിന

അമ്പലത്തറ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടത് വലിയ തീഗോളമായിരുന്നെന്ന് പരുക്കേറ്റ ആമിന ട്വന്റിഫോറിനോട്. മുന്നിലെ പാറയിൽ തട്ടി എന്തോ ഒന്ന് കണ്ണിലേക്ക് തെറിച്ചു. കൊച്ചു കുട്ടികൾ നിൽക്കുന്ന സമയത്താണ് ആക്രമണം നടന്നത് എന്നും ആമിന പറഞ്ഞു.
അതേസമയം, രതീഷിന് 2018 മുതൽ പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം പറഞ്ഞു. ലഹരിമാഫിയ സംഘവുമായി രതീഷിന് ബന്ധമുണ്ട്. മുൻപ് ഉണ്ടായിരുന്ന പ്രശ്നത്തിന്റെ പേരിൽ രതീഷ് ആക്രമണം നടത്തുകയായിരുന്നു എന്നും സിപിഐഎം പറഞ്ഞു.
ഈ മാസം 20ന് രാത്രി രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. സമീർ എന്നയാളുടെ വീട്ടിൽ ഗൃഹസന്ദർശനത്തിന് എത്തിയതായിരുന്നു സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ അനൂപ്, അരുൺ എന്നിവർ. ഇവർക്കുനേരെയാണ് രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്. പാർട്ടി നേതൃത്വവുമായുള്ള ചില തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മുൻപ് കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് രതീഷ്. 2003ൽ ആർ എസ് എസ് പ്രവർത്തകനായിരുന്ന ദാമോദരൻ വധ കേസിൽ ഇയാൾ പ്രതിയാണ്.
Story Highlights: bomb cpim leaders neighbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here