Advertisement

എന്റെ പ്രിയപ്പെട്ട ലാലിന്, കൃത്യം 12 മണിക്ക് മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനമെത്തി

May 21, 2024
1 minute Read

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു.

Story Highlights : Mammootty Birthday Wish Mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top