മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(22 year old man died due to Jaundice in Malappuram)
ശരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജ്ലിസാൻ.
Story Highlights : 22 year old man died due to Jaundice in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here