Advertisement

ബഹാഉദ്ദീൻ നദ്വിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി സമസ്ത

May 22, 2024
2 minutes Read
bahauddin nadwi gets show cause notice from samastha

ബഹാഉദ്ദീൻ നദ്വിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സമസ്ത നേതൃത്വം.സമസ്ത നേതാക്കൾക്കും, സുപ്രഭാതം പത്രത്തിനുമെതിരെയുള്ള പ്രസ്താവനയിലാണ് നടപടി. സമസ്തയിലെ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ബഹാവുദ്ധീൻ നദ്വിയുടെ പ്രസ്താവന. ( bahauddin nadwi gets show cause notice from samastha )

സമസ്തയിൽ ചിലർ ഇടതു പക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ട്, മുഖപത്രമായ സുപ്രഭാതത്തിൽ നയം മാറ്റം സംഭവിച്ചു എന്നുമായിരുന്നു സമസ്ത മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ ബഹാവുദ്ധീൻ നദ്വിയുടെ പ്രസ്താവന.

ഇത് സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ബഹാവുദ്ധീൻ നദ്വിക്ക് നേതൃത്വം നോട്ടീസ് നൽകിയിരിക്കുന്നത്.48 മണിക്കൂറിനകം മറുപടി നൽകണം എന്നുമാണ് ആവശ്യം.സമസ്ത മുശാവറ യോഗം പോലും ചേരാതെ അടിയന്തര ഇടപെടൽ നടത്തി മുതിർന്ന നേതാവിന് നോട്ടീസ് നൽകിയതും ശ്രദ്ധേയമായി. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ഇടതു പക്ഷത്തോടുള്ള സമസ്തയുടെ നിലപാടും സമസ്തയിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.

സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നതിനെ ഒരു വിഭാഗം അനുകൂലിക്കുമ്പോൾ ലീഗ് അനുകൂല പക്ഷം പ്രതിരോധം തീർക്കുകയാണ്.യുഎഇയിൽ നടന്ന സുപ്രഭാതം ഗൾഫ് എഡിഷൻ ഉൽഘാടന പരിപാടിയിൽ നിന്ന് മുസ്ലിം ലീഗ് നേതാക്കൾക്ക് ഒപ്പം ബഹാവുദ്ധീൻ നദ്വിയും വിട്ട് നിന്നിരുന്നു.വിഷയം അടുത്ത മുശാവറ യോഗത്തിൽ ചർചർച്ചയാകും.

Story Highlights : bahauddin nadwi gets show cause notice from samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top