Advertisement

ജി.ആർ. ഇന്ദുഗോപനും ഉണ്ണി ആറിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ആനന്ദ് ഏകർഷിക്ക്; ലിപിൻ രാജ് നവാഗത നോവലിസ്റ്റ്

May 22, 2024
2 minutes Read

2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ. മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ, ‘ആട്ടം’ എന്ന ചിത്രത്തിന് ആനന്ദ് ഏകർഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാർഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. 40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന പ്രത്യേക പുരസ്‌കാരത്തിന് ‘മാർഗ്ഗരീറ്റ’ രചിച്ച എം.പി. ലിപിൻ രാജ് അർഹനായി.

വി.ജെ. ജെയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തിൽ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങൾ നിർണയിച്ചത്. 33-ാമത് പത്മരാജൻ പുരസ്‌കാരമാണിത്.

Story Highlights : P Padmarajan awards in literature and cinema for the year 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top