Advertisement

നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ

May 22, 2024
3 minutes Read
Shah Rukh Khan Admitted To Ahmedabad Hospital Due To Heat Stroke

നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ( Shah Rukh Khan Admitted To Ahmedabad Hospital Due To Heat Stroke )

നടിയും സുഹൃത്തുമായ ജൂഹി ചൌള ആശുപത്രിയിലെത്തി നടനെ കണ്ടു. തന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ ക്വാളിഫയർ പോരാട്ടം കാണാനായി എത്തിയതാണ് താരം. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്.

Story Highlights : Shah Rukh Khan Admitted To Ahmedabad Hospital Due To Heat Stroke

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top