പാലക്കാട് കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു.ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. (Two students died in Palakkad falling into the quarry)
മേഘജ് ആദ്യം കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നു. ഇത് കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും, പിന്നീട് അർധരാത്രിയോടെ അഭയ്യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എൻ.കെ.എം സ്കൂൾ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് മേഘജ്. നെഹ്‌റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭയ്. ക്വറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട് .മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights : Two students died in Palakkad falling into the quarry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here