Advertisement

തലസ്ഥാനം മുന്നോട്ട് തന്നെ, ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്; വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെയെന്ന് മേയർ

May 23, 2024
Google News 1 minute Read

ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടുവെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിത നിലവാരത്തിന്റെ സൂചികയിൽ തിരുവനന്തപുരമാണ് ഇന്ത്യയിൽ ഒന്നാമത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കോട്ടയം, തൃശൂർ, കൊല്ലം, കൊച്ചി, കണ്ണൂർ, കോഴിക്കോട്‌ എന്നീ നഗരങ്ങളും വിവിധ സൂചികകളിൽ പട്ടികയിലുണ്ട്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ പറഞ്ഞു. വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെ, തലസ്ഥാന നഗരം വികസനത്തിന്റെയും ക്ഷേമത്തിന്റെയും എല്ലാ മേഖലകളിലും ഒന്നാമതായി മുന്നേറാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികൾ. അവരുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും ഒപ്പമാണ് നഗരസഭ. നമ്മളൊരുമിച്ച് നേടുന്നതാണ് ഈ നേട്ടങ്ങളെല്ലാം. നമുക്കാകെ അഭിമാനിക്കാനുള്ളതാണ് ഈ അംഗീകാരങ്ങളെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം പൊതുവായ പട്ടികയിൽ റാങ്കിംഗിൽ വ്യത്യാസമുണ്ട്. സാമ്പത്തിക നിലവാരം മനുഷ്യ വിഭവശേഷി, ജീവിത ഗുണനിലവാരം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ അടിസ്ഥാനമാക്കിയുള്ള പൊതു പട്ടികയിൽ കേരളത്തിൽ നിന്ന് കൊച്ചി (521),തൃശൂർ (550), കോഴിക്കോട് (580 ), കോട്ടയം (649),തിരുവനന്തപുരം (686), കണ്ണൂർ (759) എന്നിവ ഇടം പിടിച്ചു.

Story Highlights : Oxford Global Cities Index Thiruvananthapuram First

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here