പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് ജൂൺ 24 ലേക്ക് മാറ്റി

കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24 ലേക്ക് മാറ്റി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി കൊല്ലം സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിച്ചത്.
51 പ്രതികളിൽ 45 പേർ കോടതിയിൽ ഹാജരായി.10000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടു പേർ മരിച്ചു.44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുകളുമുണ്ട്. മുൻകളക്ടർ ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരുമാണ് സാക്ഷികളായി ഉള്ളത്.
ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും.
Story Highlights : Puttingal fireworks disaster case adjourned to June 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here