Advertisement

ട്വന്റിഫോർ അതിരപ്പള്ളി ഒബിടി അംഗത്തിനെ കയ്യേറ്റം ചെയ്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ; റിപ്പോർട്ട് തേടി വനം മന്ത്രി

May 26, 2024
2 minutes Read

മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ. ട്വന്റിഫോർ അതിരപ്പള്ളി ഒബിടി അംഗത്തിനെയാണ് കയ്യേറ്റം ചെയ്തത്. റൂബിൻ ലാലിനെയാണ് കയ്യേറ്റം ചെയ്തത്. അപകടത്തിൽ പരുക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. കൊന്നക്കുഴി ബീറ്റ് ഓഫീസറായ ജാക്‌സന്റെ നേതൃത്വത്തിൽ കയ്യേറ്റം ഉണ്ടായത്. സംഭവത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ റിപ്പോർട്ട് തേടി.

ദൃശ്യങ്ങൾ പകർത്തിയ റൂബിന്റെ മൊബൈൽ ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്തു. കാട്ടുപന്നി കിടക്കുന്നത് വനത്തിലാണെന്നും ദൃശ്യങ്ങൾ പകർത്താൻ കഴിയില്ലൈന്നും ചൂണ്ടിക്കാട്ടിയായിരുന്നു കയ്യേറ്റം. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്റെ വീഴ്ചകൾ റൂബിൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അന്നും റൂബിന് നേരെ ബീറ്റ് ഓഫീസറിന്റെ നേതൃത്വത്തിൽ അസഭ്യവർഷം ഉണ്ടായിരുന്നു.

സംഭവത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മധ്യമേഖല സിസിഎഫിനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

Story Highlights : Forest officer attacks Twenty four journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top