Advertisement

‘മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; ബാർ കോഴ ആരോപണത്തിൽ ജുഡിഷ്യൽ അന്വേഷണം വേണം’; വിഡി സതീശൻ

May 26, 2024
2 minutes Read

മദ്യനയത്തിൽ ചർച്ച നടന്നില്ലെന്ന മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ചൊവ്വാഴ്ച ഓൺലൈൻ യോഗം നടന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡ്രൈഡേ ഒഴിവാക്കുന്നതും സമയം നീട്ടുന്നതും സംബന്ധിച്ച് ചർച്ച നടന്നെന്ന് വിഡി സതീശൻ പറഞ്ഞു. മദ്യനയത്തിൽ സർക്കാരിനോട് അദ്ദേഹം ആറു ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.

എക്‌സൈസിനെ മറികടന്ന് ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചചോദിച്ചു. ടൂറിസം വകുപ്പ് അനാവശ്യമായി തിടുക്കം കാണിച്ചത് എന്തിന്?, ചർച്ചകൾ നടന്നില്ലെന്ന് മന്ത്രിമാർ കള്ളം പറഞ്ഞത് എന്തിന്?, ഡിജിപിക്ക് എക്‌സൈസ് മന്ത്രി നൽകിയ പരാതി അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ?, വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്?, മന്ത്രിമാർക്കെതിരെ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിന്? തുടങ്ങിയവയാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ.

Read Also: മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി

ബാർ കോഴ ആരോപണത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാരെ മാറ്റിനിർത്തി ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദം. എന്നാൽ ബാറുടമകളുമായി ചർച്ച നടന്നതിന്റെ വിവരം പുറത്തുവന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു.

ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. യോഗ വിവരം അറിയിച്ച് ഓൺലൈൻ ലിങ്ക് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇമെയിൽ അയച്ചിരുന്നു.

Story Highlights : VD Satheesan against Government in Bar bribe controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top