‘ഭഗവാൻ കൃഷ്ണൻ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ട്’: ഗൗതം ഗംഭീർ

ഐപിഎലിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത ടീം മെന്റർ ഗൗതം ഗംഭീർ. ഭഗവാൻ കൃഷ്ണൻ സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കൊപ്പം ഉണ്ടെന്നാണ് ഗംഭീറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എൻഡിടിവി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ഗംഭീർ KKR-ൽ എത്തിയതുമുതൽ, ഫ്രാഞ്ചൈസിയുടെ പ്രവർത്തനരീതിയെ മാറ്റിമറിച്ചു, ടി20 ലീഗിൻ്റെ 17-ാം പതിപ്പിൽ ടീമിൻ്റെ വിജയം ഉറപ്പാക്കാൻ ഗെയിം മാറ്റിമറിക്കുന്ന തീരുമാനങ്ങൾ എടുത്തു. ഐപിഎല്ലിൽ 10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരാകുന്നത്. മുമ്പ് 2012ലും 2014ലും കൊൽക്കത്ത ഐപിഎല്ലിന്റെ ചാമ്പ്യന്മാരായിട്ടുണ്ട്. അന്ന് ഗംഭീർ ടീം നായകനായിരുന്നു. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകന്റെ റോളിലാണ് ഗംഭീർ.
ഐപിഎല്ലിന്റെ കലാശപ്പോരിൽ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 113 റണ്‍സില്‍ പുറത്തായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. സണ്‍റൈസേഴ്‌സിന്റെ ഐപിഎല്ലിലെ ഏറ്റവും മോശം സ്‌കോറും ഇതുതന്നെയാണ്.
Story Highlights : Gautam Gambhir’s “Shri Krishna” After IPL Win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here