Advertisement

‘DYSP വീട്ടിൽ വന്നിട്ടില്ല, പൊലീസാണ് വന്നത്’; തമ്മനം ഫൈസല്‍

May 27, 2024
1 minute Read

വീട്ടില്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ 24നോട്. DYSP വീട്ടിൽ വന്നിട്ടില്ല. പൊലീസാണ് വീട്ടിൽ വന്നത്. പൊലീസിന് വിരുന്ന് നടത്തിയിട്ടില്ലെന്ന് തമ്മനം ഫൈസൽ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിലെ വസ്‌തുത അറിയില്ലെന്നും തമ്മനം ഫൈസൽ പറഞ്ഞു.

പൊലീസ് വീട്ടില്‍ വന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് പറഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ആരെല്ലാമാണെന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. ഞാന്‍ കരുതല്‍ തടങ്കിലല്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും തമ്മനം ഫൈസൽ പറഞ്ഞു. കരുതല്‍ തടങ്കലില്‍ ആണോ എന്ന് അറിയില്ലെന്നും ഫൈസല്‍ പറഞ്ഞു.

അതേസമയം ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവ്വീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.

സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.

Story Highlights : Thammanam Faisal About DYSP Party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top