Advertisement

‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യും’; മാനനഷ്ട കേസിൽ അതിഷിക്ക് സമൻസ്

May 28, 2024
2 minutes Read

ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ട കേസിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയ്ക്ക് കോടതി സമൻസ് അയച്ചു. ബിജെപിയിൽ ചേരാൻ തനിക്കു മേൽ സമ്മർദ്ദമുണ്ടെനന്നായിരുന്നു അതിഷിയുടെ ആരോപണം. ‍‍‍ഡൽഹി കോടതിയാണ് സമൻസ് അയച്ചത്. വിചാരണയ്ക്കായി ജൂൺ 29ന് ഹാജരാകണമെന്നാണ് നിർദ്ദേശം.

രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്ന വാ​ഗ്ദാനവുമായി അടുത്ത സുഹൃത്തു വഴിയാണ് ബിജെപി തന്നെ സമീപിച്ചത് എന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും അതിഷി ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജരിവാള്‍ രംഗത്തെത്തി. അതിഷിയെ അറസ്റ്റ് ചെയ്യുമെന്നു താൻ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള പദ്ധതിയാണ് സമൻസെന്നു അരവിന്ദ് കെജരിവാൾ ആരോപിച്ചു.

Story Highlights : Delhi court summons AAP leaders Atishi in defamation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top