Advertisement

ഗണേശ ക്ഷേത്രം നിർമ്മിക്കാനായി ഭൂമി നൽകി ഇസ്ലാംമത വിശ്വാസികൾ, പ്രതിഷ്ഠാ ചടങ്ങിലെ അതിഥികൾ പള്ളിക്കമ്മിറ്റിക്കാർ

May 28, 2024
Google News 2 minutes Read

തിരുപ്പൂരിലെ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിർമ്മിക്കാനായി ഭൂമി നൽകി ഇസ്ലാംമത വിശ്വാസികൾ. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി ഭൂമി ക്ഷേത്രം നിർമ്മിക്കാൻ സൗജന്യമായി വിട്ടുനൽകിയത്. പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാന അതിഥികളായി ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചതും മുസ്ലീം സഹോദരങ്ങളെയാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിഷ്ഠാ ചടങ്ങിനെത്തിയ മുസ്ലീം സഹോദരങ്ങളെ മാലയിട്ടാണ് ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചത്. ചടങ്ങിനെത്തിയവർക്ക് ഭക്ഷണം വിതരണം ചെയ്തത് ആർഎംജെ റോസ് ഗാർഡൻ മുസ്ലീം ജമാഅത്തിലുള്ളവരായിരുന്നു.

ഒറ്റപ്പാളയത്ത് 300ന് അടുത്ത് ഹൈന്ദവ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ആരാധന നടത്താൻ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. ക്ഷേത്രം നിർമ്മിക്കുവാൻ ഇവർ തീരുമാനിച്ചുവെങ്കിലും അതിനുള്ള സ്ഥലം കണ്ടെത്തനായില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒറ്റപ്പാളയത്തെ മുസ്ലീം മതവിഭാ​ഗത്തിൽപ്പെട്ടവർ മൂന്ന് സെന്റ് ഭൂമി വിട്ടുനൽകിയതോടെയാണ് ക്ഷേത്രം യാഥാർത്ഥ്യമായത്.

Story Highlights : Muslims donate land for temple in tiruppur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here