ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് കോഴിക്കോട് പത്തുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. (10 year old boy drowned in pond Kozhikode)
കനത്ത മഴയിൽ കേരളത്തിൽ വൻ തോതിൽ നാശനഷ്ടങ്ങളും അപകട മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കനത്ത മഴയ്ക്കിടെ ഇന്നലെ മാത്രം മൂന്ന് പേർക്കാണ് കേരളത്തിൽ ജീവൻ നഷ്ടമായത്. കായംകുളത്ത് ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന് തെങ്ങ് വീണ് യുവാവ് മരിച്ചു.തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരിയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്‌സ്യ തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അതേസമയം അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.
Story Highlights : 10 year old boy drowned in pond Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here