പോളണ്ടിലെ വിഖ്യാത സോകോലിക് കപ്പ് കളിക്കാൻ മലപ്പുറത്ത് നിന്നും പത്തുവയസുകാരന്‍

പോളണ്ടിലെ വിഖ്യാത സോകോലിക് കപ്പ് കളിക്കാൻ പത്തു വയസുകാരൻ അയ്മെന്‍ റിഫേ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അണ്ടര്‍ 10 ടീമില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അയ്മെന്‍ കളിക്കുന്നത്. മലപ്പുറം സ്വദേശികളായ നാസര്‍-ഷഹ്ന ദമ്പതികളുടെ മകനാണ് അയ്മെന്‍.
ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ അണ്ടര്‍ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് അയ്മെന്‍ റിഫേ കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നത്.
ഗ്രൂപ്പ് മൂന്നില്‍ എംടികെ ബുഡാപെസ്റ്റ്, എഫ്എസ് മ്രിയ, എഫ്സി വിസ്ഗോറോഡ്, ബിഎഫ്എ വില്‍നോ, സോകോലികി സ്റ്റാറി ടീമുകള്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ കോച്ച് അരുണ്‍ പുഷ്പന്റെ കീഴിലാണ് പരിശീലനം.
Story Highlights : Aimen Rifae in Poland to Play for kerala blasters u10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here