Advertisement

ചെറൂപ്പ ഗൾഫ് എക്സ്പാട്രിയെറ്റ്സ് ഫോറം നിലവിൽവന്നു

May 29, 2024
1 minute Read

ഗൾഫ് രാജ്യങ്ങളിലെ ചെറൂപ്പ നിവാസികളുടെ കൂട്ടായ്മയായി ചെറൂപ്പ ഗൾഫ് എക്സ്പാട്രിയെറ്റ്‌സ് ഫോറം നിലവിൽ വന്നു. ചെറൂപ്പക്കാരായ പ്രവാസികളുടെ അഭ്യുന്നതിയും നാടിന്റെ ഉത്കർഷവും ലക്ഷ്യമിട്ടുള്ള കൂട്ടായ്മ രൂപീകരണയോഗത്തിൽ ,നാടിന്റെ വിജ്ഞാനവിളക്കായിരുന്ന പ്രശസ്ത ബഹുഭാഷാപണ്ഡിതനും അറബി കവിയുമായിരുന്ന സി.കെ.അബുൽഖൈർമൗലവിയുടെ അനുസ്മരണവുംനടന്നു.
 

ഓൺലൈൻ സംഗമത്തിൽ മൂസക്കുട്ടിഎ.കെ അധ്യക്ഷത വഹിച്ചു.സൗദിഗസറ്റ്എഡിറ്റർഹസൻചെറൂപ്പഉദ്ഘാടനംചെയ്തു. ഷാനവാസ്എം.പിയുംഎ.എം.ഷുക്കൂറുംഅബുൽഖൈർമൗലവിയെ അനുസ്മരിച്ചുസംസാരിച്ചു. പാണ്ഡിത്യത്തിന്റെ പ്രഭകേരളത്തിനകത്തും പുറത്തും പ്രസരിപ്പിക്കുകയും ചുറ്റിലുമുള്ളവർക്ക് അറിവിന്റെ മധു നുകർന്നു നൽകുകയും ചെയ്ത അബുൽഖൈർമൗലവിയെന്ന ബഹുമുഖപ്രതിഭാശാലിയുടെ മഹിതജീവിതത്തിന്റെ നാനാവശങ്ങളിലേക്ക്വെളിച്ചം വിതറുന്നതായിരുന്നു അനുസ്മരണ പ്രഭാഷണങ്ങൾ. പ്രവാസത്തിനിടെഅകാലത്തിൽപൊലിഞ്ഞുപോയഖാലിദ്പറയരുതൊടിക,അഫ്‌സൽവി.കെ,സലാംമാട്ടിടവനഎന്നിവരെയുംഅനുസ്മരിച്ചു.ചെറൂപ്പയിലെആദ്യ പ്രവാസിയായ മാങ്ങാട്ടുമേത്തൽ ഉബൈദ്,ഗൾഫ്കുടിയേറ്റത്തിന്റെ ആദ്യപതിറ്റാണ്ടിൽ ഫുജൈറയിലേക്ക്നടത്തിയ സാഹസിക യാത്രയുടെയും അതിജീവനപോരാട്ടത്തിന്റെയും തീക്ഷ്ണാനുഭവങ്ങൾപങ്കുവെച്ചു. മുഹമ്മദ്ഷാഫിഎ.എം കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾവിശദീകരിച്ചു. എക്‌സിക്യൂട്ടീവ്അംഗങ്ങളുടെ കരടുപാനൽ കെ.എംഅസീസ് അവതരിപ്പിച്ചു. കോയ പുതിയോട്ടിൽ സ്വാഗതവും അലിഅക്ബർ നന്ദിയും പറഞ്ഞു.

കൂട്ടായ്മയുടെഭാരവാഹികൾ:

ഹസൻചെറൂപ്പ(മുഖ്യരക്ഷാധികാരി),എം.എം.റഷീദ്ഹാജി,എം.എം.റസാഖ്ഹാജി(രക്ഷാധികാരികൾ),മൂസക്കുട്ടിഎ.കെഅബുദാബി(പ്രസിഡന്റ്),മുഹമ്മദ്ഷാഫിഎ.എം ദോഹ (ജനറൽസെക്രട്ടറി), ബാസിത്ഹായിൽ (ട്രഷറർ ). ഉബൈദ്മാങ്ങാട്ട്മേത്തൽ, കോയപുതിയോട്ടിൽ(വൈസ്പ്രസിഡന്റ്), അലിഅക്ബർ, റസാഖ്ചീക്കിലോട്ട്, കെ.എംഅസീസ്(ജോ.സെക്ര), ഉമ്മർത്വാഹാ(മീഡിയ&പബ്ലിസിറ്റികൺവീനർ),
കൺട്രി കോഡിനേറ്റർമാർ:
നാസർപി.കെ,അബൂബക്കർനെച്ചിക്കാട്ട് (സൗദിഅറേബ്യ), സാബിത്ത്(യു.എ.ഇ), സൽമാൻസി.കെ(ഖത്തർ), ഷിബിലിനെച്ചിക്കാട്ട്(ബഹ്‌റൈൻ), ഫാസിൽപേച്ചനങ്ങാട്ട്(കുവൈത്ത്), ഷാഫിഎം.കെ(ഒമാൻ).

Story Highlights : Cherupa Gulf Expatriates Forum comes into existence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top