ദമ്മാം ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂൾ പാരന്റസ് അസോസിയേഷൻ 10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

ദമ്മാം ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാ കേരള 2023-24 അധ്യയന വർഷത്തിലെ പത്താം തരം, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ജൂൺ ഒന്ന് ശനിയാഴ്ച ബദർ ഓഡിറ്റോറിയത്തിൽ വെച്ച്, കിഴക്കൻ പ്രവിശ്യയിലെ
വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ദമ്മാം ഇൻറ്റർ നാഷണൽ ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പുതുതായി നിലവിൽ വന്ന ഡിസ്പാക് ഭാരവാഹികൾ സ്കൂൾ മാനേജ്മെൻറ്റുമായി ചർച്ച ചെയുകയും ഏസി ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ യുദ്ധകാലടിസ്ഥാനത്തിൽ അനുകൂല നടപടികൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസ്പാക് ഭാരവാഹികൾ അറിയിച്ചു.
ഈ വിഷയത്തിന്മേൽ റിയാദ് ഇന്ത്യൻ എംബസിയെ നേരിട്ട് അറിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഇവർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഉപരി പഠന കോഴ്സുകളെ കുറിച്ചറിയാനുള്ള എജ്യൂ എക്സ്പോയും സ്കൂൾ കലോത്സവവും, സ്പോർട്സ് മീറ്റും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളുടെ കൂട്ടായ്മയെന്ന് ഡിസ്പാക് ഭാരവാഹികളായ നജീം ബഷീർ താജു അയ്യാരിൽ ആസിഫ് താനുർ, അസ്ലം ഫറോക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ്, അനസ് തമ്പി, ഇർഷാദ് കളനാട് എന്നിവർ പറഞ്ഞു.
നജീം ബഷീർ പ്രസിഡൻറ്റായും താജു അയ്യാരിൽ ജനറൽ സെക്രട്ടറിയായും ആസിഫ് താനുർ ട്രഷററായും നേതൃത്വം നൽകുന്നതാണ് ഡിസ്പാക് പുതിയ ഭാരവാഹികൾ.
Story Highlights : Dammam International Indian School felicitates Students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here