ഒരു സാമ്പത്തിക ഇടപാടുമില്ല; വീണയുമായും എക്സാലോജിക് സൊല്യൂഷൻസും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി

മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്നു ദുബായിലെ കമ്പനി. എക്സാലോജിക് കൻസൽട്ടിങ്ങ് കമ്പനിയാണ് വിശദീകരണവുമായി എത്തിയത് .എസ്.എൻ.സി ലാവ്‌ലിൻ, PWC യുമായും ബിസിനസ് ഇതുവരെ ഇല്ല പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേർ ഇല്ല.
ഇന്ത്യയിൽ ബിസിനസ് ഉള്ളത് ബാംഗളുരുവിൽ.സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്. ആരോപണത്തിന് പിന്നാലെ വിവാദം ആയതോടെയാണ് വിശദീകരണം എന്ന് ഭാരവാഹികൾ അറിയിച്ചു.
ഷോൺ ജോര്‍ജിൻ്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.
Story Highlights : No Relation with K Veena says Dubai based Exalogic Company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here