Advertisement

ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ ജൂൺ 1ന്; ഉദ്ഘാടനം ജയരാജ് വാര്യർ

May 31, 2024
2 minutes Read

തനത് കലകളുടേയും, നാടൻ കലകളുടേയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചിലമ്പ് ഫോക് ലോർ ഫെസ്റ്റിവലിൽ തെയ്യം, കളരിപ്പയറ്റ്, ചാക്യാർകൂത്ത്, രാജസ്ഥാനി നാടോടി നൃത്തം, നാടൻ പാട്ട്, മുട്ടിപ്പാട്ട്, കേരളത്തിലും ഇന്ത്യയിലും ഉള്ള പരമ്പരാഗത നാടോടി കലകൾ എന്നിവ അരങ്ങേറും. നാട്ടുകലകളെ ആദരിച്ചു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദ്യമായാണ് ഫോക്ക് ലോർ ഫെസ്റ്റിവൽ ഒരുക്കുന്നത്.

കലകളിലൂടെയാണ് മനുഷ്യ സംസ്കാരത്തിൻ്റെ വികാസം സംഭവിച്ചത്. യു എ ഇ യുടെ സാംസ്കാരിക തലസ്ഥാനത്തെ, സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഇൻഡോ അറബ് കലകളുടെ പ്രോൽസാഹനവും പ്രചരണവും ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ പ്രാഥമിക പരിഗണനകളിൽ ഒന്നാണ് .

ഇന്ത്യൻ അസോസിയേഷൻ ഫെസ്റ്റിവൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോക് ലോർ ഫെസ്റ്റിവൽ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയിലൂടെയാണ് അരങ്ങേറുന്നത്. പ്രശസ്ത നടനും, സ്റ്റാൻഡ്-അപ്പ് കോമേഡിയനും, ഓട്ടംതുള്ളൽ അവതാരകനും, കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച വൈകീട്ട് കൃത്യം 6 മണിക്ക് പരിപാടികൾ ആരംഭിക്കും.

Story Highlights : Sharjah Indian Association Folk Lore Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top