45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി മോദി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. 45 മണിക്കൂര്‍ ആണ് വിവേകാനന്ദ പാറയില്‍ മോദി ധ്യാനമിരുന്നത്. ഇവിടെ നിന്ന് മടങ്ങവേ തിരുവള്ളുവര്‍ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചനയും നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ മടക്കം. കനത്ത സുരക്ഷാ ക്രമീകരണമാണ് വഴിനീളെ ഒരുക്കിയിട്ടുള്ളത്.(Narendra Modi returned from Vivekanandapara after completing 45 hours meditation)
45 മണിക്കൂര്‍ നീണ്ട ധ്യാനം മെയ് 30നാണു മോദി തുടങ്ങിയത്. വിവേകാനന്ദ പാറയിലെ ധ്യാനമണ്ഡപത്തില്‍ നിരാഹാരം വൃതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.
Read Also: എന്തുകൊണ്ടാണ് നരേന്ദ്ര മോദി ധ്യാനത്തിന് വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തത് ?
അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളില്‍ പകര്‍ത്തി പ്രക്ഷേപണം ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസിന്റേതടക്കം പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചു.
Story Highlights : Narendra Modi returned from Vivekanandapara after completing 45 hours meditation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here