Advertisement

റൂബിൻ ലാലിന്റെ അറസ്റ്റ്; CI ആൻഡ്രിക് ഗ്രോമികിനെതിരെ അന്വേഷണം തുടങ്ങി

June 2, 2024
2 minutes Read

ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിഐ ആൻഡ്രിക് ഗ്രോമികിനെതിരെ അന്വേഷണം തുടങ്ങി. തൃശൂർ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റൂബിൻ ലാലിന്റെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. അർധരാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.

റൂബിൻ ലാലിന്റെ അറസ്റ്റ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും ഫോൺ രേഖയും പുറത്തുവന്നിരുന്നു. റൂബിൻ ലാലിന്റെ അറസ്റ്റിൽ വീഴ്ച സമ്മതിച്ചുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അറസ്റ്റിനുള്ള മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിർത്തിയതും വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആൻഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

Read Also: ലോക്‌സഭ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ BJP

ആൻഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിഐക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി കെ സേതുമാധവന്റേതാണ് ഉത്തരവ്.

Story Highlights :  Athirappilly 24 reporter Rubin Lal arrest case probe begins against the CI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top