Advertisement

ഡിസ്പാക് ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

June 2, 2024
Google News 2 minutes Read

ദമ്മാം ഇന്റ്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാ കേരള 202324 അധ്യയന വര്‍ഷത്തിലെ പത്താം തരം, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദമ്മാം ബദര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് വിജയികള്‍ക്ക് ഡിസ്പാക് ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്. ഇന്ത്യന്‍ സ്‌കൂളിലെ പത്താംതരം പ്ലസ് ടു വില്‍ നിന്നും 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. (diispak toppers award for students dammam)


ടോപ്പര്‍മാരായ വിദ്യാര്‍ത്ഥികളെയും മൊമെന്റ്റോകള്‍ നല്‍കി ആദരിച്ചു. ഡിസ്പാക് പ്രസിഡണ്ട് നജീം ബഷീര്‍ അധ്യക്ഷം വഹിച്ച അനുമോദന സംഗമം അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എം ഹാരിസ്, കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ ബിജു കല്ലുമല, ആലി കുട്ടി ഒളവട്ടൂര്‍ ,മൊഹ്‌യുദ്ധീന്‍ , ഷബീര്‍ ചാത്തമംഗലം, ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ് മിസ്‌ട്രേസ് ആയിഷ, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, ഉണ്ണി പി എസ് എല്‍, മാലിക് മഖ്ബൂല്‍, സത്താര്‍, സുരേഷ് ഭാരതി, ശിഹാബ് കൊയിലാണ്ടി, നാസര്‍ അണ്ടോണ, ലീന ഉണ്ണികൃഷ്ണന്‍, മൊയ്ദീന്‍ കുഞ്ഞി കളനാട് എന്നിവര്‍ വിജയികള്‍ക്കുള്ള മൊമെന്റ്റോകള്‍ സമ്മാനിച്ചു.

മൈന്‍ഡ് അകാദമി സി ഇ ഒ മുരളി കൃഷ്ണന്‍ നടത്തിയ മോട്ടിവേഷന്‍ ക്ലാസും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുംഒരുപോലെ ആസ്വദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്പാക് നല്‍കിയ അനുമോദന ചടങ്ങ് ഭാവി ജീവിതത്തില്‍ അവര്‍ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാകുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. നൂര്‍ മുഹമ്മദ്, എയ്ഞ്ചല്‍ സാറാ തോമസ്, കല്ല്യാണി ബിനു, സഞ്ചിത കാര്‍ത്തിക് തുടങ്ങിയ കലാകാരന്മാരുടെ ഗാനങ്ങളും നൃത്ത നൃത്യങ്ങളും സദസ്സിന് കൊഴുപ്പേകി.പരിപാടിക്ക് ശേഷം കൂടിയ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി.

ഡിസ്പാകിന്റെ നേതൃത്വത്തില്‍ സ്‌കൂളുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്തു മുന്നോട്ടു പോകുവാനുള്ള കമ്മിറ്റിയുടെ തീരുമാനത്തിനു രക്ഷകര്‍ത്താക്കള്‍ പൂര്‍ണ്ണ പിന്തുണയും നല്‍കി. ഡോക്ടര്‍ ഫ്രീസിയ ഹബീബായിരുന്നു പരിപാടിയുടെ അവതാരിക. അസ്‌ലം ഫറോക്, തോമസ് തൈപ്പറമ്പില്‍, ആഷിഫ് ഇബ്രാഹിം, ബിനോജ് എബ്രഹാം, അജിം ജലാലുദ്ദിന്‍,ഇര്‍ഷാദ് കളനാട്, ഷൈന്‍ രാജ്, മുസ്തഫ പാവയില്‍, സുലൈമാന്‍ അലി,ഇസ്മായില്‍ മുഹമ്മദ്, അനസ് കൊല്ലം,മഷൂദ് ഹസ്സന്‍ തുടങ്ങിയവര്‍ അനുമോദന ചടങ്ങിന് നേതൃത്വം നല്‍കി. ഡിസ്പാക് ജനറല്‍ സെക്രട്ടറി താജു അയ്യാരില്‍ സ്വാഗതവും ട്രഷറര്‍ ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു.

Story Highlights : diispak toppers award for students dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here