Advertisement

പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം, സുതാര്യത ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഇന്ത്യാ മുന്നണി

June 2, 2024
3 minutes Read
INDIA bloc leaders meet EC, seek details on counting

വോട്ടെണ്ണലില്‍ സുതാര്യത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം അടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിവേദനം കമ്മീഷന് നല്‍കി. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷന് പരാതി നല്‍കി. ( INDIA bloc leaders meet EC, seek details on counting)

എക്‌സിറ്റ് പോള്‍ പ്രവചനം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയത്.പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു.

Read Also: Exit Poll 2024: മോദിക്ക്‌ മൂന്നാമൂഴം; 150 കടക്കാതെ ഇന്ത്യാ മുന്നണി

പല തവണ വോട്ടിംഗ് യന്ത്രം എണ്ണിയ ശേഷം പോസ്റ്റല്‍ ബാലറ്റ് എണ്ണിയ സാഹചര്യം ഉണ്ടായിട്ടുണ്ട്,അത് ഒഴിവാക്കാനാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അഭിഷേക് സിംഗ്വി അറിയിച്ചു.വോട്ട് എണ്ണല്‍ നടപടി ക്രമങ്ങള്‍ ചിത്രികരിക്കണമെന്ന ആവിശ്യം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യ്യെച്ചൂരി മുന്നോട്ട് വച്ചു.

ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ നേരിട്ട് വിളിച്ച് അമിത്ഷാ ഭീഷണിപ്പെടുത്തുകയാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തില്‍ വസ്തുതാപരമായ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടി.എക്‌സിറ്റ് പോള്‍ ഫലത്തിന്റെ പേരില്‍ ഇന്ത്യ മുന്നണി അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

Story Highlights : INDIA bloc leaders meet EC, seek details on counting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top