ഗസല്‍ വിരുന്നൊരുക്കാന്‍ റാസ ബീഗം ആദ്യമായി ദമ്മാമിലെത്തുന്നു

ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഗസല്‍ വിരുന്ന് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച കോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് വൈകിട്ട് 7 മണിക്കാണ് പരിപാടി. ‘മമ കിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്’ എന്ന പേരിലാണ് മലയാളത്തിലെ പ്രമുഖ ഗസൽ ജോഡികളായ റാസ- ബീഗത്തിന്റെ ഗസല്‍ വിരുന്ന്.(Raaza Beegum arrives in Dammam for ghazal feast)

റാസ ബീഗം ബാന്‍ഡിന്റെ മുഴുവന്‍ കലാകാരന്മാരുടെയും സാന്നിധ്യം ലൈവ് ഗസല്‍ സന്ധ്യക്ക് കൂടുതല്‍ മിഴിവേകുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രശസ്ത പിന്നണി ഗായകന്‍ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദര്‍ക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റെ ബലത്തിലാണ് ഡബ്ല്യു.എം.സി ഇത്തവണയും മറ്റൊരു ഗസലുമായി എത്തുന്നത്.
പ്രണയവും വിരഹവും ഒത്തുചേരുന്ന വേറിട്ട സംഗീത വിരുന്നാസ്വദിക്കാന്‍ എല്ലാ സംഗീതാസ്വാദകരെയും സ്‌നേഹപ്പൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. +966 59 800 9536 , +966 55 830 1341 എന്നീ നമ്പറുകളില്‍ പരിപാടിക്ക് പങ്കെടുക്കാനുള്ള എന്‍ട്രി കരസ്ഥമാക്കാന്‍ ബന്ധപ്പെടാം. പ്രസിഡണ്ട് ഷമീം കാട്ടാക്കട, ജനറല്‍ സിക്രട്ടറി ദിനേശ്, ട്രഷറര്‍ അജിം ജലാലുദ്ദീന്‍, ചെയര്‍മാന്‍ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ, വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ്, വനിതാ വിഭാഗം സെക്രട്ടറി അനു ദിലീപ്, കണ്‍വീനര്‍ നിഷാദ് കുറ്റ്യാടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
Story Highlights :Raaza Beegum arrives in Dammam for ghazal feast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here