നസൗ കൗണ്ടിയില്‍ ആര് വാഴും; ശ്രീലങ്ക-സൗത്ത് ആഫ്രിക്ക മത്സരം അല്‍പ്പസമയത്തിനകം

ടി20 ലോകകപ്പില്‍ വിജയം ലക്ഷ്യമിട്ട് 2014-ലെ ചാംപ്യന്‍മാരായ ശ്രീലങ്കയും പവര്‍പാക്കര്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂയോര്‍ക്കിലെ ഡ്രോപ് ഇന്‍ പിച്ച് ഉള്ള നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലിറങ്ങുമ്പോള്‍ ആര് വാഴുമെന്നതാണ് ആരാധാകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ് ഡിയിലെ പ്രധാന ടീമുകളാണ് രണ്ടും. പൊതുവില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമെന്ന് പറയപ്പെടുന്ന പിച്ചാണ് നസൗ കൗണ്ടിയിലേത്. ഏഴരക്കാണ് ടോസ്. രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മുന്‍മത്സരങ്ങള്‍ വെച്ച് വിലയിരുത്തിയാല്‍ സൗത്ത് ആഫ്രിക്കക്ക് തന്നെയാണ് വിജയസാധ്യത. ടി20യില്‍ നാലുതവണയാണ് ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നെണ്ണത്തില്‍ വിജയം സൗത്ത് ആഫ്രിക്കക്ക് ഒപ്പമായിരുന്നു. എന്നാല്‍ നസൗ കൗണ്ടിയില്‍ ഡ്രോപ് ഇന്‍ പിച്ചിലെ പ്രകടനം ആര്‍ക്കും അനുകൂലവും പ്രതികൂലവുമായേക്കാം എന്നതാണ് വിലയിരുത്തല്‍. വനിന്ദു ഹസരംഗയ്ക്ക് കീഴിലാണ് ലങ്കയിറങ്ങുന്നത്. സൗത്ത് ആഫ്രിക്കയെ നയിക്കുന്നത് എയ്ഡന്‍ മാര്‍ക്രമാണ്.
Story Highlights : T20 Srilanka South Africa match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here