Advertisement

ഡിഫ സൂപ്പര്‍ കപ്പിന് വ്യാഴാഴ്ച തുടക്കമാകും

June 5, 2024
2 minutes Read
difa super cup begin from Thursday

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ ഏകീക്യത വേദിയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന നയന്‍സ് ഫുട്‌ബോള്‍ മേളയായ ഡിഫ സൂപ്പര്‍ കപ്പിന് ദമ്മാം ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപമുള്ള അല്‍യമാമ സ്റ്റേഡിയത്തില്‍ ജൂണ്‍ ആറിന് വ്യാഴാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരുപത്തിമൂന്ന് ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം വരുന്ന വ്യാഴാഴ്ച്ച രാത്രി 10.30ന് നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ട് മാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രഗല്‍ഭരായ മുന്നൂറില്‍ പരം താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. കിക്കോഫ് ചടങ്ങില്‍ അല്‍ യമാമ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് ഫെസിലിറ്റീസ് ഡയറക്ടര്‍ അബ്ദുള്ള ഫഹദ് അല്‍ മഖ്‌ലൂത്ത് ഉദ്ഘാടന പരിപാടിയില്‍ മുഖ്യാഥിതിയാരിക്കും. ഒപ്പം സദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സംസ്‌ക്കാരിക കായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. (difa super cup begin from Thursday)

ടൂര്‍ണമെന്റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ട് മാസക്കാലത്തോളം ഒന്‍പത് ആഴ്ചകളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ കലാശപ്പോരാട്ടം ജൂലായ് 19 ന് നടക്കും. പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിയുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഉല്‍ഘാടന പരിപാടികളിലും മത്സര ദിവസങ്ങളിലുമൊക്കെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രവിശ്യയിലെ എല്ലാ ക്ലബുകളേയും ഒരുമിപ്പിച്ച് കൊണ്ട് 2004ല്‍ സുനാമി ദുരന്ത കാലയളവിലാണ് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. 2009ല്‍ കൂട്ടായ്മയെ പുന:സംഘടിപ്പിച്ചതിന് ശേഷമാണ് ദമാമില്‍ ഫുട്‌ബോള്‍ വികാസത്തിന് തുടക്കം കുറിച്ചത്. ഡിഫ ആക്ടിങ് പ്രസിഡന്റ് ഷഫീര്‍ മണലോടി, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, മീഡിയ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, ഡിഫ ആക്ടിങ് ജന:സെക്രട്ടറി ആസിഫ് മേലങ്ങാടി, ട്രഷറര്‍ ജുനൈദ് നീലേശ്വരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Story Highlights : difa super cup begin from Thursday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top