ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഭരണഘടന സംരക്ഷണത്തിനൊപ്പം നില്ക്കാന് താല്പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖർഗേ മാധ്യമങ്ങളോട് പറഞ്ഞു.
മോദിയുടേത് രാഷ്ട്രീയ പരാജയം മാത്രമല്ല, ധാർമിക പരാജയം കൂടിയാണ്.പൊതുജനാഭിപ്രായത്തെ നിഷേധിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും മോദി നടത്തും. ഭരണ ഘടന മൂല്യങ്ങൾ ഉയത്തിപ്പിടിക്കുന്ന എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നു എന്നും ഖാർഗെ പറഞ്ഞു.
കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരണനായി തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടര്‍നടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ഡൽഹിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദ്ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചു.
Story Highlights : Mallikarjun kharge against Narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here