കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപത്തുവച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് കോര്‍പറേഷനിലെ മുന്‍ ഡ്രൈവറാണ് മോഹന്‍ദാസ്. ( car catches fire in kozhikode driver died)
തീ പിടിച്ച കാര്‍ വല നെയ്തുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കാണുകയും ഓടി കാറിനടുത്തെത്തി ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് എളുപ്പത്തില്‍ ഊരാന്‍ കഴിയാതെ വരികയായിരുന്നു. ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കുകയും സൈഡിലേക്ക് നീക്കി നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പുറത്തെത്താന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് അഴിയ്ക്കാന്‍ സാധിച്ചില്ല. മത്സ്യത്തൊഴിലാളികള്‍ കാറിന്റെ വിന്‍ഡോ തകര്‍ത്ത് ആ വഴി ഡ്രൈവറെ പുറത്തിറക്കാന്‍ നോക്കിയെങ്കിലും നിമിഷ നേരത്തിനുള്ളില്‍ വന്‍ ശബ്ദത്തോടെ തീ ആളിപ്പടരുകയും ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകുകയുമായിരുന്നു.
പിന്നീട് ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തിയെങ്കിലും അതിനകം ഡ്രൈവര്‍ മരിച്ചിരുന്നു. പൊലീസെത്തി കാര്‍ പരിശോധിച്ചുവരികയാണ്. എന്തുകൊണ്ടാണ് കാറിന് തീപിടിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിനകത്ത് പെട്രോളുണ്ടായിരുന്നോ എന്നുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : car catches fire in kozhikode driver died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here