Advertisement

‘പുരോഹിതരുടെ ഇടയിൽ ചില വിവരദോഷികൾ ഉണ്ട്’; മാർ ഗീവർഗീസ് കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി

June 7, 2024
Google News 1 minute Read
Mike issue again infront of CM Pinarayi vijayan

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് ക്കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രളയം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത് പുരോഹിതന്മാരുടെ ഇടയിൽ ചില വിവരദോഷികൾ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത ഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാൻ ബാധ്യസ്ഥരായവർ നിഷേധാത്മകമായി പെരുമാറി. തകർന്ന് പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നിൽ നമ്മെല്ലാവരും ചേർന്നാണ് അതിജീവിച്ച് കാണിച്ചത്. അർഹതപ്പെട്ടത് പോലും കേന്ദ്രം നമുക്ക് തരുന്നില്ല.

600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി.

സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനായിട്ടില്ല. എല്ലാകാലത്തും ആ പ്രതിസന്ധി അവർ അനുഭവിക്കേണ്ടി വരില്ല. അത് പരിഹരിക്കും. കുറച്ച് മാസം അത് കൊണ്ട് പെൻഷൻ വിതരണം മുടങ്ങി. ഇപ്പോൾ കൃത്യമായി പെൻഷൻ നൽകുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശികയും അതിവേഗം കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights : Pinarayi Vijayan Against Geevarghese Mar Coorilose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here