Advertisement

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

June 7, 2024
2 minutes Read
Rahul Gandhi got bail in defamation case

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നൽകിയ കഴിഞ്ഞ ബിജെപി സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.(Rahul Gandhi got bail in defamation case)

‘ പേ സി.എം ‘ എന്ന പേരിലായിരുന്നു കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ ക്യാമ്പയിൻ. ബസവരാജ ബൊമ്മെ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ 40% കമ്മീഷൻ വാങ്ങുന്നുവെന്നായിരുന്നു ആരോപണം. പൊതുവേദിയിലും, പത്ര, നവ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കേശവ് പ്രസാദ് കോടതിയെ സമീപിച്ചത്. കേസിൽ രാഹുൽ ഗാന്ധിയും, സിദ്ധരാമയ്യും, ഡി.കെ ശിവകുമാറും ഉൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളായി.
ഈ മാസം ഒന്നിന് കേസ് പരിഗണിച്ചപ്പോൾ സിദ്ധരാമയ്യക്കും, ഡി.കെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ഹാജരാകാതിരുന്ന രാഹുലിന് കോടതി സമൻസ് അയക്കുകയായിരുന്നു. കോടതിയിലെത്തിയ രാഹുൽ ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചത്.

Read Also: അയോധ്യ രാംമന്ദിറിൽ രാഹുൽ ​ഗാന്ധി ദർശനം നടത്തിയോ? വിഡിയോയ്ക്ക് പിന്നിലെ വാസ്തവമറിയാം

കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. കോടതി നടപടികൾക്ക് ശേഷം കർണാടകയിലെ നിയുക്ത എം.പിമാർ, തോറ്റ സ്ഥാനാർഥികൾ എന്നിവരുമായി രാഹുൽ കൂടികാഴ്ച നടത്തി.

Story Highlights : Rahul Gandhi got bail in defamation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top