കേന്ദ്രമന്ത്രി സ്ഥാനം ദൈവനിശ്ചയം, ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് ജോർജ് കുര്യന്റെ ഭാര്യ

കേന്ദ്രമന്ത്രി സ്ഥാനം ദൈവനിശ്ചയമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മന്ത്രിയായ വിവരം അറിയിച്ചില്ല. പുതിയ പദവിക്ക് എല്ലാ [പിൻതുണയെന്നും ഭാര്യ പറഞ്ഞു. ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് ഭാര്യ പറഞ്ഞു.
മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും ഭാര്യ പറഞ്ഞു. ജോർജ് കുര്യന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നിട്ടില്ല.
കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
സന്തോഷമുണ്ട്, സംതൃപ്തിയും. ഒത്തിരിനാൾ അദ്ദേഹം കഷ്ടപ്പെട്ടു. സമൂഹത്തിന് സേവനം ചെയ്യുക. സ്വരാജ്യത്തെ സ്നേഹിക്കുക. ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്തു. ഭാർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights : George kurian wife on union minister post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here