സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി; കേന്ദ്രസഹമന്ത്രിയായി സൂപ്പർസ്റ്റാർ

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ വമ്പൻ വിജയമാണ് സുരേഷ് ഗോപിയെ മന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിന്റെ വി.എസ്. സുനിൽ കുമാറിനെയും യുഡിഎഫിന്റെ കെ. മുരളീധരനെയുമാണ് സുരേഷ് ഗോപി തോൽപിച്ചത്. മൂന്നാമൂഴത്തിലാണ് തൃശൂരിൽ സുരേഷ് ഗോപിക്ക് വിജയിക്കാൻ കഴിഞ്ഞത്. 2016 ഏപ്രിലിൽ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചിരുന്നു. 2016 ഒക്ടോബറിൽ ബി ജെ പിയിൽ ചേർന്ന സുരേഷ് ഗോപി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്. എന്നാൽ മൂന്നാം വട്ടം വോട്ട് ചോദിച്ചിറങ്ങിയ സുരേഷ് ഗോപിയെ തൃശൂർ മുറുകെ പിടിച്ചു. എഴുപതിനായിരത്തിൽപരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.
Story Highlights : Suresh Gopi took oath as Union Minister of State
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here