Advertisement

നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

June 9, 2024
1 minute Read

കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന. മന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്.

രാവിലെ 11.30 ന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച നിയുക്ത കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ചായസത്കാരം ഒരുക്കിയിട്ടുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ലെന്നാണ് വിവരം. ഇതോടെ ആദ്യഘട്ടത്തില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story Highlights : Uncertainty over Suresh Gopi will Union Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top