സിദ്ധാർത്ഥന്റെ മരണം: ‘CBI അന്വേഷണം വൈകിപ്പിച്ചില്ല; ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി’: മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടയതായി മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവർ നൽകിയ വിശദീകരണം പരിശോധിച്ചശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ടി.സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
Read Also: ‘സിനിമ ചെയ്തേ മതിയാകൂ, കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും’; സുരേഷ് ഗോപി
സിദ്ധാർത്ഥന്റെ മരണം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ തന്നെ നടപടി സ്വീകരിച്ചു. അന്നുതന്നെ സർക്കാർ ഉത്തരവ് ഇറക്കി. സിബിഐ കേസ് അന്വേഷിക്കുകയാണ്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണമാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : CM Pinarayi Vijayan responds in JS Sidharthan death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here