Advertisement

രാഷ്ട്രീയ അർഹതക്ക് അംഗീകാരം നൽകിയതിൽ സന്തോഷം: ജോസ് കെ. മാണി

June 10, 2024
1 minute Read

കേരള കോൺഗ്രസ് എംന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎമ്മും മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പാർലമെൻറിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞ നാളുകളിൽ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്.

അത് നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അർത്ഥവത്തായി തുടരുന്നതിനുള്ള രാഷ്ട്രീയ ചുമതലയാണ് രാജ്യസഭാ സീറ്റൊന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന് എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു.

അതേസമയം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Story Highlights : Jose K Mani about Loksabha Seat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top