‘മലപ്പുറത്ത് എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ല’: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്ത് എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നുവെന്നും മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം കുറവുണ്ടെങ്കില്‍ പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ പ്രതിസന്ധികള്‍ ഇല്ല. എല്ലാവര്ക്കും സീറ്റ് ലഭ്യമാക്കും. സംസ്ഥാനത്ത് ആകെ 11,810 സീറ്റുകള്‍ ബാക്കി വരും. 8,000 സീറ്റുകളില്‍ അധികം മലബാര്‍ മേഖലയില്‍ ഉണ്ടാകും. 1962 സീറ്റുകള്‍ വയനാട്ടില്‍ മിച്ചം വരും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താത്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷവും അഡ്മിഷന് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ 5000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മൂന്ന് അലോട്ട്മെന്റ് കഴിയുമ്പോഴല്ലേ അറിയുകയുള്ളൂ കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചോ ഇല്ലയോ എന്നത്. കുറവുകള്‍ ഒന്നുമില്ല എന്ന് പറയുന്നില്ല. എന്തെങ്കിലും കുറവുണ്ടെങ്കില്‍ മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Story Highlights : V Sivankutty About Plus one seat Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here