‘വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാൽ

കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് മോഹൻലാൽ. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും നടൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.
‘കുവൈറ്റ് തീപിടുത്തത്തിൽ ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ. ഈ വലിയ ദുരന്തത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ താരം കുറിച്ചു.
‘കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വിഷമഘട്ടത്തിൽ നിങ്ങൾ ധൈര്യം സംഭരിക്കാനും ആശ്വാസം കണ്ടെത്താനും ഞാൻ പ്രാർത്ഥിക്കുന്നു’- മമ്മൂട്ടി കുറിച്ചു.
ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. മരിച്ചവരിൽ 45 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു. ആറ് നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
Story Highlights : Actor Mohanlal Post on Kuwait Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here