കുവൈത്ത് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി

കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി മാനേജ്‌മെന്റ്. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. (NBTC announced financial aid for families of who died in Kuwait accident)
ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും എംബസ്സികള്‍ക്കും ഒപ്പം ചേര്‍ന്ന് തങ്ങളും പ്രവര്‍ത്തിക്കുമെന്നും കുടുംബങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും കമ്പനി പ്രസ്താവനയിറക്കിയിട്ടുണ്ട്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ദൗത്യത്തിനായി വ്യോമസേനാ വിമാനം സജ്ജമാക്കി. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ഡല്‍ഹി എയര്‍ബേസില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.
ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ വിമാനം കുവൈറ്റിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഇന്ന് തന്നെ മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചെത്താനാണ് ശ്രമം. ദൗത്യത്തിനായി വിമാനം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്.
Story Highlights : NBTC announced financial aid for families of who died in Kuwait accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here