Advertisement

ഒപ്പമുള്ളവരെ വിളിച്ചുണര്‍ത്തി രക്ഷിച്ചു; പക്ഷേ സ്വയം രക്ഷപെടാനാകാതെ നൂഹ്

June 14, 2024
2 minutes Read
Nooh help others to rescue from fire but he lost himself

കുവൈറ്റ് തീപിടുത്തത്തില്‍ മലപ്പുറം സ്വദേശി കെ പി നൂഹിന് മരിക്കുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്നവരെ രക്ഷപെടുത്താന്‍ സാധിച്ചിരുന്നു. കെട്ടിടത്തില്‍ ആദ്യം നൂഹ് സുരക്ഷിതനായിരുന്നു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവരെ രക്ഷിക്കാന്‍ നൂഹ് പരിശ്രമം നടത്തി. ഈ ശ്രമത്തിനിടെ നൂഹ് താഴത്തെ നിലയിലെത്തുകയും അവിടെ പുക ശ്വസിച്ച് കുടുങ്ങിപ്പോകുകയുമായിരുന്നു. കുവൈറ്റിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം നാട്ടിലുള്ള വീട്ടുകാരെ അറിയിച്ചത്.(kuwait fire KP Nooh)

11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ് നാല് മാസം മുന്‍പാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുര്‍ടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏകഅത്താണിയായിരുന്ന നൂഹ്.

9, 11, 13 വയസുള്ള മൂന്ന് പെണ്‍കുട്ടികളാണ് നൂഹിനുള്ളത്. രണ്ട് മാസം മുമ്പ് അവസാനമായി നാട്ടില്‍ വന്നുപോകാന്‍ സാധിച്ചു. ഹൃദ്രോഗിയായിരുന്ന നൂഹിന് ശ്വാസ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. ഇതാകാം പെട്ടന്ന് മരണം സംഭവിച്ചതിന് കാരണമെന്ന് ബന്ധുക്കള്‍ കരുതുന്നു. ബറത്താണ് ഭാര്യ. മക്കള്‍-ഫാത്തിമ, നഫ്‌ല, ഫാത്തിമ നസ്വ, ഫാത്തിമ നജ്‌ല.

Read Also: താമസം ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡിൽ: സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കി ബിനോയ് യാത്രയായി

കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആണ് നൂഹിന്റെ മൃതദേഹം ഖബറടക്കിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.

Story Highlights : Nooh help others to rescue from fire but he lost himself

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top