ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

മാര്‍പ്പാപ്പയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ ജി സെവന്‍ ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി വീണ്ടും ക്ഷണിച്ചത്. ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മാര്‍പ്പാപ്പ ് മാര്‍പ്പാപ്പ നിര്‍മിത ബുദ്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍മിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ മാര്‍പാപ്പ പറഞ്ഞു. എ.ഐ. ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി സെവന്‍ ഉച്ചകോടിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആദ്യ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. (G-7 Summit: PM Modi hugs and greets Pope Francis in Italy, invites him to India)
വീല്‍ചെയറിലാണ് അദ്ദേഹം ജി-7 ഉച്ചകോടിയ്‌ക്കെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയെ ആലിംഗനം ചെയ്തു. ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ അവസരം ലഭിച്ചെന്നും ജനങ്ങളെ സേവിക്കാനും ഈ ഭൂമി മെച്ചപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
മാനവരാശിയോട് കരുണയും അനുകമ്പയും പ്രതിബദ്ധതയുമില്ലാത്ത സാങ്കേതികവിദ്യ അനിയന്ത്രിതമായി വളരാന്‍ അനുവദിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
മനുഷ്യര്‍ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളായിരിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Story Highlights : G-7 Summit: PM Modi hugs and greets Pope Francis in Italy, invites him to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here