Advertisement

സ്വര്‍ണവില മേലോട്ട് തന്നെ; വീണ്ടും 53,000 കടന്നു

June 15, 2024
2 minutes Read
Gold rate kerala june 15

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍
ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില.(Gold rate kerala june 15)

കഴിഞ്ഞ മാസം 20ന് 55000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും വന്നതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് വീണ്ടും 54000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് വന്നാണ് വില താഴേക്കെത്തിയത്.

Read Also: 80 ലക്ഷം ആരുനേടും? ഇന്നറിയാം കാരുണ്യ ഭാഗ്യക്കുറി ഫലം

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 52,720 രൂപയായി. ഗ്രാമിന്25 രൂപ കുറഞ്ഞ് 6590 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

Story Highlights : Gold rate kerala june 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top