Advertisement

ഇന്നും മഴ തന്നെ; ഇന്ത്യ കാനഡ മത്സരവും ഉപേക്ഷിച്ചു

June 15, 2024
2 minutes Read
India vs Canada T20 WC match abandoned

ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. ഇന്നലെ യു.എസ്.എ അയര്‍ലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. മോശം കാലാവസ്ഥയില്‍ ടോസ് പോലും സാധ്യമല്ലാതെ വന്നതോടെയാണ് മത്സരം ഉപക്ഷേക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30-ന് ആയിരുന്നു ടോസ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാഡ് റീജ്യണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. ഔട്ട് ഫീല്‍ഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് ശ്രമിച്ചു കൊണ്ടിരുന്നു. മൂടിക്കെട്ടി അന്തരീക്ഷം തുടര്‍ന്നതിനാല്‍ രാത്രി ഒമ്പതിന് അമ്പയര്‍മാര്‍ വീണ്ടും പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിച്ചു.

ഇതോടെ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനവും വന്നു. ഇന്നലെ ഇതേവേദിയില്‍ തന്നെയായിരുന്നു അമേരിക്ക-അയര്‍ലന്‍ഡ് മത്സരവും നടക്കേണ്ടിയിരുന്നത്. ഈ മത്സരം നടക്കാതെ വന്നതോടെ പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു. അതേ സമയം ഇതിനകം തന്നെ ഇന്ത്യ സൂപ്പര്‍ എട്ടിലെത്തുകയും കാനഡ പുറത്താവുകയും ചെയ്തതിനാല്‍ ഇന്നത്തെ മത്സരം ഇരു ടീമിനും പ്രധാനപ്പെട്ടതല്ലായിരുന്നു.

Story Highlights : India vs Canada T20 WC match abandoned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top