സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നടപടി. കേസില്‍ സജുവിന് അപ്പീലിന് പോകാം.(Sanju Techy’s license cancelled for lifetime)
മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ചതോടെയാണ് സജുവിനെ എംവിഡി കുടുക്കിയത്.
സഞ്ജു ടെക്കി നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോര്‍ട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്. ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കി. യൂട്യൂബ് ചാനലില്‍ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
Story Highlights : Sanju Techy’s license cancelled for lifetime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here